പ്രവര്‍ത്തനങ്ങള്‍

തുടക്കത്തില്‍ സഹയാത്രിക സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു എങ്കിലും പിന്നീട് ഇതരലൈംഗികത ആവശ്യങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയായി മാറിക്കൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലമായിരിക്കുന്നു. നിരന്തരമായ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളുടെയും ഭാഗമായി വിമത ലൈംഗികത എന്നത് സമൂഹത്തില്‍ സര്‍വ്വസാധാരണമായി കാണുന്ന ഭിന്ന ലൈംഗികത പോലെതന്നെ സ്വാഭാവികമാണ് എന്ന ഒരു അവബോധം ഒരു പരിധിവരെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
 
ലൈംഗികത എന്നത് ഒരാളുടെ സ്വകാര്യമായ തെരെഞ്ഞെടുപ്പാണ് എന്നും അത് പ്രാഥമിക അവകാശത്തില്‍ പെട്ടതാണ് എന്നും സഹായാത്രിക വിശ്വസിക്കുന്നു. സ്വജീവിതം കൊണ്ട് ലിംഗാവസ്ഥകളെയും ലൈംഗികാവസ്ഥകളെയും കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ചോദ്യംചെയ്യുന്ന സ്ത്രീകളോടൊപ്പം ഞങ്ങള്‍ അണിച്ചേരുന്നു. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പലവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
 
ലക്ഷ്യങ്ങള്‍
  • സ്ത്രീ സ്വവര്‍ഗ്ഗ പ്രണയിനികൾ, ട്രാന്‍സ്‌ജെന്‍ഡര്‍ ബൈ സെക്ഷ്വല്‍, വിമത സ്ത്രീകള്‍, മറ്റ് സ്ത്രീ ലിംഗ/ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും കേരളത്തിനകത്തും പുറത്തുള്ളതുമായ ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങള്‍/ വിമത സമുദായങ്ങള്‍ എന്നിവരുമായി ചേര്‍ത്ത് ഐക്യ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുക.
  • ഹെല്‍പ് ലൈന്‍/ കൗണ്‍സിലിംഗ്, നിയമ സഹായം, സന്നിഗ്ദ്ധഘട്ടങ്ങളിലെ ഇടപെടല്‍, വൈദ്യസഹായം, തൊഴില്‍ പരിശീലന തുടര്‍ വിദ്യാഭ്യാസ സഹായം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുക.
  • പൊതുസമൂഹവുമായി സംവാദം, സൈദ്ധാന്തിക പഠനങ്ങള്‍, വിജ്ഞാന പ്രദമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും, വൈജ്ഞാനിക ലോകവുമായി ഇടപെടുക, ചര്‍ച്ചകള്‍, സംവാദങ്ങള്‍, പരിശീലന കളരികള്‍, ചലചിത്ര പ്രദര്‍ശനങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ വിവിധ സാമൂഹിക പ്രവര്‍ത്തകര്‍ യുവജനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയിലും സംഘടിപ്പിക്കുക.
  • സ്ത്രീ സ്വവര്‍ഗ്ഗ പ്രണയിനികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ട്രാന്‍സ് ജെന്‍ഡര്‍ സമുദായങ്ങള്‍ക്ക് അന്തസുറ്റ ജീവിതം ഉറപ്പാക്കാനായി സര്‍ക്കാര്‍/ സര്‍ക്കാറിതര സംഘടനകളുമായി സഹകരിക്കുക, ഇതര ന്യൂനപക്ഷ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക. (ഉദാ : ദളിത്/ ആദിവാസി/ മുക്കുവ സമുദായങ്ങൾ, ന്യൂന പക്ഷ സമുദായങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍/ പാരിസ്ഥിതികമുന്നേറ്റങ്ങള്‍).

No comments:

Post a Comment