സുഹൃദ് ശൃംഖല

സുഹ്രത്തുക്കളെ, 
നിങ്ങള്‍ക്കറിയാവുന്നതുപോലെതന്നെ ഏതൊരു പ്രവര്‍ത്തനത്തിന്റേയും വിജയം എന്നത് പ്രസ്തുത പ്രവര്‍ത്തന മേഖലയിലെ സഹപ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നവരുടേയും കലാ സാംസ്‌കാരിക സാമൂഹിക പാരിസ്തിതിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും നിസ്വാര്‍ത്ഥ സഹകരണം തന്നെയാണ്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കേരളത്തില്‍ ലൈംഗിക ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടന എന്ന നിലയില്‍ സഹയാത്രിക നടത്തിയിട്ടുള്ള ഇടപെടലുകളിലും പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ ഞങ്ങള്‍ ഇതു തിരിച്ചറിഞ്ഞിട്ടുണ്ട്.

ആയതിനാല്‍ സഹയാത്രികയുടെ പുതിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ  ശബ്ദമുയര്‍ത്തുന്നതിനും  സമുദായാംഗങ്ങള്‍ക്ക്  കേരളത്തിലെവിടേയും തന്റെ ലൈംഗിക സ്വത്വത്തിലുറച്ചു നിന്നുകൊണ്ട് അന്തസ്സോടെ ജീവിക്കാനുള്ള ഒരു സാമൂഹിക സംവിധാനം ഉണ്ടാക്കിയെടുക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2014 മാർച്ച് 9 നു ഔദ്യോഗികമായി വിളിച്ചു ചേർത്ത സുഹൃദ്ശൃംഖലയിലേക്ക് (സുഹൃദ്ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ താഴെചേർത്തിട്ടുണ്ട്) താങ്കളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യട്ടെ.
 
പ്രധാനമായും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും അവരുടെ പങ്കാളികൾക്കും അടിയന്തിര ഘട്ടങ്ങളിൽ അവർക്കാവശ്യമായ രീതിയിൽ നമ്മളാലാവുന്ന സഹായങ്ങൾ എത്തിക്കുക എന്നതാണ് ഈ സുഹൃദ്ശൃംഖല കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്കോ നിങ്ങളുടെ സംഘടനയ്ക്കോ ഈ സുഹൃദ് ശൃംഖലയില്‍ പങ്കാളികളാകണമെങ്കില്‍ താഴെക്കാണുന്ന നമ്പറിലോ ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്നു. 
 
ഫോണ്‍ നമ്പർ: 9744955866
ഇമെയിൽ വിലാസം: sahayatrika@gmail.com
 
വിശ്വസ്തതയോടെ
സഹയാത്രിക പ്രവര്‍ത്തകര്‍
  

No comments:

Post a Comment