സുഹൃത്തെ,
ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആശംസകള്‍!!!
അഞ്ചാമത് ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കട്ടെ. ലൈംഗികന്യൂനപക്ഷങ്ങള്‍ക്കിടയില് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടേയും കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഒരുപാട് വ്യക്തികളുടെയും സംഘടനകളുടെയും പ്രയത്നമാണ് 2010 മുതല്‍ കേരളത്തിൽ സംഘടിപ്പിച്ചുപോരുന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ശിക്ഷാ നിയമം 377ഴാം വകുപ്പിന് ഡെല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും മറ്റെല്ലാവരേയും പോലെ ആഘോഷിക്കാനും വേണ്ടിയായിരുന്നു നാം ലൈംഗിക സ്വാഭിമാന ഘോഷയാത്രകളും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത്. ഒട്ടനവധി ജീവിതങ്ങളെ മാറ്റി മറിച്ച ആ വിധി നമ്മെ സംബന്ധിച്ച് വളരെ പ്രസക്തവും മറക്കാനാവാത്തതുമാണ്.
എന്നാല്‍ ഡെല്‍ഹി
ഹൈക്കോടതിയുടെ സുപ്രധാനമായ ആ വിധി അസാധുവാക്കിക്കൊണ്ട് ഇന്ത്യയുടെ
പരമോന്നത നീതിപീഠം വിധി കല്‍പ്പിച്ചപ്പോള്‍ ഇന്ത്യയിലെ ലക്ഷോപലക്ഷം
വരുന്ന സമുദായാംഗങ്ങള്‍ ഇന്ന് അതിജീവനത്തിനായുള്ള സമര വീഥിയിലാണ്. ലൈംഗിക
ന്യൂനപക്ഷങ്ങളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്നും അവര്‍ക്ക് പ്രത്യേക
പരിഗണനയും നിയമ പരിരക്ഷയും നല്‍കണമെന്നും കോടതി പറഞ്ഞെങ്കിലും സുപ്രീം
കോടതിയുടെ ഈ വിധി നാം നേടിയെടുത്തുവെന്നു കരുതിയിരുന്ന പലതും നമ്മില്‍
നിന്നപഹരിച്ചു. ഇന്ത്യയിലെ നൂറുകണക്കിനു സംഘടനകളും ആയിരക്കണക്കിന് വരുന്ന
മനുഷ്യാവകാശ പ്രവര്‍ത്തകരും ലൈംഗിക ന്യൂനപക്ഷാവകാശങ്ങള്‍ക്കായി നിരന്തരം
നിയമത്തോടും ഭരണകൂടത്തോടും കപട സദാചാര വാദികളായ രാഷ്ട്രീയക്കാരോടും
അവരുടെ അണികളോടും മല്ലടിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഇവിടെ
നമ്മുടെ സാന്നിദ്ധ്യം ശക്തമായിത്തന്നെ വിളിച്ചു പറയുകയും നമ്മുടെ
ജീവിതങ്ങളേയും അവകാശങ്ങളേയും കുറിച്ച് ചുറ്റുമുള്ള സമൂഹത്തെ നിരന്തരം
ഓര്‍മ്മപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്.
ആയതിനാല്‍ അഞ്ചാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുവാനായുള്ള സ്വാഗതസംഘ യോഗത്തിലേക്ക് താങ്കളും സംഘടനയുടെ ഭാരവാഹികളും എത്തിച്ചേരണമെന്നു താല്‍പ്പര്യപ്പെടുകയാണ്. സംഘാടക സമിതി യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
വിശ്വസ്തതയോടെ
ക്വിയര്‍ പ്രൈഡ് കേരളം ഗ്രൂപ്പിന് വേണ്ടി
ശരത് ചേലൂര്‍
9809477058
ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആശംസകള്‍!!!
അഞ്ചാമത് ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കട്ടെ. ലൈംഗികന്യൂനപക്ഷങ്ങള്‍ക്കിടയില് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടേയും കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഒരുപാട് വ്യക്തികളുടെയും സംഘടനകളുടെയും പ്രയത്നമാണ് 2010 മുതല്‍ കേരളത്തിൽ സംഘടിപ്പിച്ചുപോരുന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ശിക്ഷാ നിയമം 377ഴാം വകുപ്പിന് ഡെല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും മറ്റെല്ലാവരേയും പോലെ ആഘോഷിക്കാനും വേണ്ടിയായിരുന്നു നാം ലൈംഗിക സ്വാഭിമാന ഘോഷയാത്രകളും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത്. ഒട്ടനവധി ജീവിതങ്ങളെ മാറ്റി മറിച്ച ആ വിധി നമ്മെ സംബന്ധിച്ച് വളരെ പ്രസക്തവും മറക്കാനാവാത്തതുമാണ്.
ആയതിനാല്‍ അഞ്ചാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുവാനായുള്ള സ്വാഗതസംഘ യോഗത്തിലേക്ക് താങ്കളും സംഘടനയുടെ ഭാരവാഹികളും എത്തിച്ചേരണമെന്നു താല്‍പ്പര്യപ്പെടുകയാണ്. സംഘാടക സമിതി യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
അഞ്ചാമത് ക്വിയർ പ്രൈഡ് കേരളം - സംഘാടക സമിതി യോഗം
തിയ്യതി: 07 ജൂണ്‍ 2014, ശനിയാഴ്ച്ച, വൈകീട്ട് 3 മണി.
സ്ഥലം : KSEB ഹാൾ, എറണാകുളം പബ്ലിക് ലൈബ്രറിക്കു സമീപം,
സ്ഥലം : KSEB ഹാൾ, എറണാകുളം പബ്ലിക് ലൈബ്രറിക്കു സമീപം,
കോണ്‍വന്റ് റോഡ്, എറണാകുളം.
(വഴി അറിയുന്നതിനായി താഴെക്കാണുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്: ജിജോ: 9745186466)
ലൈംഗികതയുടേയും ലിംഗപദവിയുടേയും അടിസ്ഥാനത്തിലുള്ള
വിവേചനമില്ലാത്ത ഒരു
നല്ല നാളേക്കായി വ്യത്യസ്തതകളെ പുല്‍കുന്ന രാഷ്ട്രീയത്തെ
ഉയര്‍ത്തിപ്പിടിക്കുവാനും അത് പൊതു സമൂഹത്തിലേക്കെത്തിക്കാനും
ആഘോഷിക്കുവാനും നമ്മുക്ക് വീണ്ടും ഒന്നിച്ചു
ചേരാം. ക്വിയര്‍ പ്രൈഡ് സംഘാടനത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള /
പരിപാടികളോട് ഏതെങ്കിലും തരത്തില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ
സുഹൃത്തുക്കളേയും ആദ്യ സംഘാടക സമിതി യോഗത്തിലേക്ക് ക്ഷണിക്കുമല്ലോ. സജീവ
സഹകരണവും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ട്വിശ്വസ്തതയോടെ
ക്വിയര്‍ പ്രൈഡ് കേരളം ഗ്രൂപ്പിന് വേണ്ടി
ശരത് ചേലൂര്‍
No comments:
Post a Comment